ന്യൂദല്‍ഹി: വന്‍കിട നിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന വിജ്ഞാപനം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി ഒഴിവാക്കാനാകില്ലെന്ന് ട്രൈബ്യൂണല്‍ അറിയിച്ചു. പരിസ്ഥിതി അനുമതിയില്ലാത്ത എല്ലാ നിര്‍മാണങ്ങളും നിര്‍ത്തിവയ്ക്കാനും ഹരിതി ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
2016ലെ വിജ്ഞാപനമാണ് ട്രൈബ്യൂണല്‍ റദ്ദാക്കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കാന്‍ ആയിരുന്നു വിജ്ഞാപനം. 20,000 മുതല്‍ 1,50,000 ചതുരശ്ര മീറ്ററിനാണ് കേന്ദ്രം ഇളവ് നല്‍കിയിരിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: