കുന്നത്തൂര്‍: നിസ്വാര്‍ത്ഥ സേവനമാണ് സമൂഹത്തിന് സാന്ത്വനം പകരുന്നതെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി. തങ്കപ്പന് പിള്ള. ഐവര്‍കാല സാന്ത്വനം സേവാകേന്ദ്രത്തിന്റെ കാര്യാലയ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനോനില തെറ്റിയ സമൂഹത്തിന് മാതൃകയും കരുതലുമാണ് സാന്ത്വനത്തിലൂടെ സാധ്യമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാന്ത്വനം ട്രസ്റ്റ് പ്രസിഡന്റ് ആര്.എസ്. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ആര്‍എസ്എസ് സംസ്ഥാന സഹസേവാപ്രമുഖ് സി.കെ. ചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി.
എസ്എന്‍ഡിപി യൂണിയന് താലൂക്ക് സെക്രട്ടറി ശ്രീലയം ശ്രീനിവാസന്, കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ്, അംഗങ്ങളായ ടി.കെ. പുഷ്പകുമാര്‍, ഒ. രേണുക, കെ.ജി. വസന്ത, ശ്രീകല എസ്, സാന്ത്വനം സേവാകേന്ദ്രം രക്ഷാധികാരി തുരുത്തിക്കര രാമകൃഷ്ണപിള്ള, ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ വി. മുരളീധരന്, കെ. ശിവശങ്കരനാചാരി, ഡി. മനോഹരന്, ആര്. ബാബുക്കുട്ടന്, സി. ആര്. അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: