കൊച്ചി: ഇന്നു മുതല്‍ എട്ടു പാസഞ്ചര്‍/ മെമു ട്രെയിനുകള്‍ രണ്ടു മാസത്തേക്ക് റദ്ദാക്കാന്‍ ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജറുടെ ഉത്തരവ്. റദ്ദാക്കുന്നവയെല്ലാം വളരെയേറെ തിരക്കും വരുമാനവുമുള്ള പാസഞ്ചറുകളാണ്.
സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ഇവ രണ്ടു മാസത്തേ് റദ്ദാക്കുന്നത് തിരുവനന്തപുരം ഡിവിഷനിലെ ഉന്നതാധികാരികളുടെ ജനദ്രോഹ നടപടിയാണ്. പാളങ്ങള്‍ മാറ്റാനും മെറ്റലിടാനും ഉള്ള എന്‍ജിനുകളും ക്രെയിനുകളും മറ്റും ഓടിക്കാന്‍ ലോക്കോ പൈലറ്റു മുതലുള്ള ജീവനക്കാര്‍ വേണം. ഇതില്ലാത്തതിനാല്‍ പാസഞ്ചറുകള്‍ റദ്ദാക്കി അവയിലെ ജീവനക്കാരെ രണ്ടു മാസത്തേക്ക് ഇവയിലേക്ക് മാറ്റുകയാണ്.
തിരുവനന്തപുരം ഡിവിഷനില്‍ ലോക്കോ പൈലറ്റ് അടക്കം നൂറിലേറെ എന്ജിന് ക്രൂവിന്റെ ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം ഡിവിഷനില്‍ ആകെ വേണ്ട എന്ജിന് ഉദ്യോഗസ്ഥര്‍ 642. ഇപ്പോഴുള്ളത് 532. തൊണ്ണൂറു പേരുടെ കുറവ്. പത്തോളം ക്രൂ കണ്‍ട്രോളര്‍മാരുടെ ഒഴിവുകളുമുണ്ട്. വര്‍ഷങ്ങളായി നികത്താതെ കിടക്കുന്നവ. നാലു വര്‍ഷത്തിനുള്ളില്‍ അനുവദിച്ച പുതിയ ട്രെയിനുകള്‍ക്ക് അധിക ജീവനക്കാരെ അനുവദിച്ചത് ഇപ്പോഴാണ്.
റദ്ദാക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍:
1. 66300- കൊല്ലം(7.45)കോട്ടയം -എറണാകുളം (12.00)
2. 66301 എറണാകുളം (14.40) കോട്ടയം – കൊല്ലം (18.30)
3. 56387 എറണാകുളം (12.00) കോട്ടയം – കായംകുളം (14.45)
4. 56388 കായംകുളം (17.10) കോട്ടയം -എറണാകുളം (2045)
5. 66307 എറണാകുളം 5.45 -കോട്ടയം -കൊല്ലം 9.30
6 . 66308 കൊല്ലം- (11.10) കോട്ടയം -എറണാകുളം (15.30)
7. 56381 എറണാകുളം (10.05) ആലപ്പുഴ-കായംകുളം ( 12.30)
8. 56382 കായംകുളം (13.10) ആലപ്പുഴ-എറണാകുളം ( 15.30)
പ്രതികരിക്കാൻ ഇവിടെ എഴുതുക: