ജനവാസ കേന്ദ്രത്തില്‍ പൊതുശ്മശാനം: പ്രതിഷേധവുമായി പ്രദേശവാസികള്‍

Friday 8 December 2017 5:12 pm IST

കൂത്തുപറമ്പ്: ജനവാസ കേന്ദ്രത്തില്‍ പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ശങ്കരനെല്ലൂര്‍ കോയിലോട് നിവാസികളാണ് ശ്മശാന നിര്‍മ്മാണത്തിനതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അധികൃതര്‍ ശ്മശാനം നിര്‍മ്മിക്കാന്‍ നീക്കം നടത്തുന്നത്. നേരത്തെ ശ്മശാനം നിര്‍മ്മിക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. നിലവില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ മരണപ്പെട്ടാല്‍ സ്വന്തം സ്ഥലത്തോ വലിയവെളിച്ചം പൊതുശ്മശാനത്തിലോ ആണ് മൃതദേഹം സംസ്‌കരിച്ചിരുന്നത്. പഞ്ചായത്ത് പരിധിയില്‍ പൊതുശ്മശാനം നിര്‍മ്മിച്ച് വീടുകളില്‍ മൃദേഹം സംസ്‌കരിക്കുന്നത് ഒഴിവാക്കാനാണ് പഞ്ചായത്ത് അധികൃതരുടെ നീക്കം. എന്നാല്‍ നിരവധി കുടുംബങ്ങള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തു നിന്നും ശ്മശാനം ആളൊഴിഞ്ഞ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന നിപാടിലാണ് പ്രദേശവാസികള്‍.
പ്രതിഷേധത്തിന്റെ ഭാഗമായി ജനകീയ സമിതി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി കണ്‍വീനര്‍ എം.രമേശന്‍, സി.ഹനീഫ, പി.വി.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.