കണ്ണൂര്‍: സ്റ്റുഡന്‍സ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ആന്ധ്രാപ്രദേശിലെ ഗൂഡൂരില്‍ നടന്ന ദേശീയ കായികമത്സരത്തില്‍ ഡിസ്കസ് ത്രോയില്‍ ഒന്നാം സ്ഥാനം നേടിയ ഡോണ കെ.ജോളിയെ ധനലക്ഷ്മി കോളേജ് ഓഫ് നഴ്സിങ് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന് അനുമോദിച്ചു. 2015 ല്‍ അസോസിയേഷന് ചത്തീസ്ഗഡില്‍ നടന്ന ദേശീയ കായിക മത്സരത്തിലും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു.
2015 ല്‍ കേരള ആരോഗ്യ സര്‍വ്വകലാശാല സംഘടിപ്പിച്ച ഓള് കേരള പ്രൊഫഷണല്‍ കോളേജ് മീറ്റിലും കായിക ഇനത്തില്‍ വ്യാക്തിഗത ചാമ്പ്യയായിരുന്നു. മാനേജര്‍ ഫാദര്‍ സബാസ്റ്റ്യന്‍, പ്രിന്സിപ്പാറ് പ്രൊഫ.ഇ.എ.പ്രിയ, എം.കെ.ജുബീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: