കണ്ണൂര്‍ സര്‍വ്വകലാശാല ഉത്തരക്കടലാസ് വിവാദം: ക്രൈബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടും: വിസി

Friday 8 December 2017 5:13 pm IST

കണ്ണൂര്‍: മൂല്ല്യനിര്‍ണ്ണയം നടത്താത്ത ഉത്തരക്കടലാസ് വഴിയരികില്‍ നിന്ന് ലഭിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുമന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍. മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി ടോം കെ.ഷാജിയുടെ ഫിലിം സ്റ്റഡീസിന്റെ ഉത്തരക്കടലാസാണ് സര്‍വ്വകലാശാലയ്ക്ക് പുറത്തുനിന്ന് ലഭിച്ചത്.
2017 മെയ് മാസമാണ് പരീക്ഷ നടന്നത്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടയാളായതിനാല്‍ സഹായിയെ വെച്ചായിരുന്നു പരീക്ഷ എഴുതിയത്. എന്നാല്‍ പ്രൊജക്റ്റ് സമര്‍പ്പിക്കാത്തതിനാല്‍ ടോമിന്റെ പരീക്ഷാ ഫലം സര്‍വ്വകലാശാല അധികൃതര്‍ തടഞ്ഞ് വെക്കുകയായിരുന്നു. ഉത്തരക്കടലാസ് സര്‍വ്വകലാശാലയ്ക്ക് പുറത്തുനിന്നു ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തുകയും വിസിയെ ഉപരോധിക്കുകയും ചെയ്തു. വ്യാപകമായ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പ്രൊ-വൈസ് ചാന്‍സിലര്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. 28 ന് സിണ്ടിക്കേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. വിദ്യാര്‍ത്ഥിക്കുണ്ടായ പ്രയാസം പരിഹരിക്കുന്നതോടൊപ്പം ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.