കണ്ണൂര്‍: ജില്ലാ കേരളോത്സവത്തില്‍ ഓവറോള്‍ ജേതാക്കളായ കണ്ണൂര്‍ ബ്ലോക്കിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ട്രോഫി സമ്മാനിച്ചു. കേരളോത്സവ വിജയികളുടെ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്റെ നേതൃത്വത്തില്‍ ട്രോഫി ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി പയ്യന്നൂര്‍ ബ്ലോക്കിന് സമ്മാനിച്ചു.
ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. സംസ്ഥാന കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ ഡിസംബര്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്തും കലാമത്സരങ്ങള്‍ ഡിസംബര്‍ 21 മുതല്‍ 24 വരെ പാലക്കാട്ടും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: