കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ മാലിന്യം: ബിജെപി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Friday 8 December 2017 6:35 pm IST

ചക്കരക്കല്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ച് ഒരു ദശാബ്ദം കഴിഞ്ഞിട്ടും ശാസ്ത്രീയമായ മാലിന്യപ്ലാന്റ് പണിയാതെ കെട്ടിട ലൈസന്‍സ് കൊടുത്തതിന് പിന്നിലെ രാഷ്ട്രീയ താല്പര്യം അഴിമതിക്ക് തെളിവു നല്‍കുന്നതാണെന്നും ഈ അവിശുദ്ധ കൂട്ട് കെട്ട് ജനങ്ങള്‍ തിരിച്ചറിയണമെന്നും യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി പ്രസ്ഥാപിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്ന് അനധികൃത കക്കൂസ് മാലിന്യ പ്ലാന്റിന്ന് അനുമതി നല്‍കിയ അഞ്ചരക്കണ്ടി പഞ്ചായത്തിന് മുന്‍പില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക ഭരണ കേന്ദ്രങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്ന് പരിഹാരം കാണുന്നതിന് പകരം ജനങ്ങളെ കണ്ണീരു കുടിപ്പിക്കുന്നതിന് തെളിവാണ് അഞ്ചരക്കണ്ടി പഞ്ചായത്തിലേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ മാലിന്യം മൂലം കുടിവെള്ളം അശുദ്ധമായ കുടുംബാഗങ്ങള്‍ ഉള്‍പെടെ നൂറോളം പേര്‍ പങ്കെടുത്തു. കെ.പി.ഹരീഷ് ബാബു, പി.സതീശന്‍, കെ.കെ.രവീന്ദ്രന്‍, പി.മനോഹരന്‍, എ.ജിനചന്ദ്രന്‍, എ.അനില്‍കുമാര്‍, ടി.ശകുന്തള, എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.