ഇരിട്ടി: തില്ലങ്കേരി സിപിഎം കേന്ദ്രത്തില്‍ നിന്നും ഉഗ്രശേഷിയുള്ള ബോംബുകളും ബോംബ് നിര്‍മ്മാണ സാമഗ്രികളും പിടികൂടി. മുഴക്കുന്ന് പോലീസ് സ്റ്റേഷന് പരിധിയില്‍ പെട്ട തില്ലങ്കേരി മാമ്പ്രം കുണ്ടാക്കലില് നിന്നാണ് മൂന്ന് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകളും വെടിമരുന്നുള്‍പ്പെടെയുള്ള ബോംബ് നിര്‍മ്മാണ സാമഗ്രികളും പിടികൂടിയത്. മുഴക്കുന്ന് എസ് ഐ പി രാജേഷിന്റെ നേതൃത്വത്തല്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ഇവിടെ ആളൊഴിഞ്ഞ പറമ്പില്‍ സിമന്റ് പൈപ്പിനകത്താക്കി മണ്പൊത്തിനകത്ത് സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു ബോംബുകള്‍. ബോംബുകള്‍ കൂടാതെ മൂന്ന് സ്റ്റില്‍ പാത്രം, വെടിമരുന്ന്, പാറപ്പൊടി, വെള്ളാരം കല്ല്, ആണികള്‍, ചാക്ക് നൂല് എന്നിവയും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു.
പ്രശ്ന ബാധിതമേഖലകളില്‍ അതാത് സ്റ്റേഷനിലെ എസ്ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക വിംഗ് രൂപീകരിച്ച് ഇത്തരം വസ്തുക്കളും മറ്റും കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം ഈയിടെ പോലീസ് ആരംഭിച്ചിരുന്നു. ഇവര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. എസ്ഐ രാജേഷിനെ കൂടാതെ ബോംബ് സ്ക്വഡ് സി ഐ ഫ്രാന്‍സിസ്, എഎസ്ഐമാരായ ഇ.എസ്.പ്രസാദ്, ഇ.കെ.സനില്‍, സിപിഒമാരായ സനീഷ്, വിനേഷ്, രജീഷ്, രഞ്ജിത്ത്, നിസാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: