മണ്ണുമ്മല്‍ കാനിഞ്ചേരി ഭഗവതിക്ഷേത്ര കളിയാട്ടം

Friday 8 December 2017 6:36 pm IST

പിലാത്തറ: എരമം മണ്ണുമ്മല്‍ കാനിഞ്ചേരി ഭഗവതി ക്ഷേത്ര കളിയാട്ടം ഇന്ന് മുതല്‍ 11 വരെ നടക്കും. ഇന്ന് ഉച്ചക്ക് 2.30 ന് രാമപുരം പടിഞ്ഞാറ്റ തറവാട്ടില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. രാത്രി 7.30 ന് നെടുമ്പാലി ദൈവത്തിന്റെ വെള്ളാട്ടം, 9.30 ന് നാട്ടറിവ് പാടുകള്‍, 10 ന് രാത്രി വെള്ളാട്ടം, തുടര്‍ന്ന് അരയാക്കീല്‍ കന്നിരാശി വലിയ പടിഞ്ഞാറ്റ തറവാട്ടില്‍ നിന്നും താലപ്പൊലി, തുടര്‍ന്ന് തോറ്റങ്ങള്‍, 11 ന് രാവിലെ തുളിക്കോലം, തൂവക്കാരന്‍, മോന്തിക്കോലം, കുളിയാങ്കീല്‍ ഭഗവതി എന്നീ തെയ്യങ്ങള്‍ എന്നിവയുണ്ടാകും. 11 മണിക്ക് നെടുബാലി ദൈവത്തിന്റെ പുറപ്പാട്, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, കുറത്തിയമ്മ, കുണ്ടോറ ചാമുണ്ഡി, തായ്പ്പരദേവത തെയ്യങ്ങള്‍ എന്നിവയുണ്ടാകും. ആറു മണിക്ക് കാനഞ്ചേരി ഭഗവതിയുടെ തിരുമുടി നിവരും. 12.30 ന് അന്നദാനവുമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.