കല്യാട്: കല്യാട് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെയും വയത്തൂര് കാലിയാര് ക്ഷേത്രങ്ങളിലൊന്നായ കല്യാട് ശ്രീ ശിവക്ഷേത്രത്തിലെയും ഈ വര്‍ഷത്തെ ഉത്സവാഘോഷം 23 മുതല്‍ 26 വരെ വിപുലമായ പരിപാടികളോടെ നടക്കും. 23 ന് വൈകുന്നേരം 4.30 ന് കല്യാട് പുള്ളിവേട്ടക്കൊരുമകന് ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര, വൈകുന്നേരം 5 മണിക്ക് നടതുറക്കല്‍, രാത്രി 7 മണിക്ക് ഇരട്ടത്തായമ്പക, 8 ന് തിരുവാതിര, തുടര്‍ന്ന് കല്യാട് പ്രദേശത്തെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 24 ന് വൈകുന്നേരം 5 മണിക്ക് കൊട്ടിയെഴുന്നള്ളിച്ച് മേളപ്രദക്ഷിണത്തോടു കൂടിയ തിരുനൃത്തം, രാത്രി 8 മണിക്ക് ഇരട്ടത്തായമ്പക, 10 ന് നൃത്തനൃത്യങ്ങള്‍, 25 ന് രാവിലെ 10.30 ന് ശശി കമ്മട്ടേരിയുടെ പ്രഭാഷണം, വൈകുന്നേരം 5 ന് തിരുനൃത്തം, രാത്രി 8 മണിക്ക് ആറാട്ടുതറ എഴുന്നള്ളത്ത്, 9.30 ന് തിരുനൃത്തം, 26 ന് രാവിലെ 10 മണിക്ക് ശ്രീഭൂതബലിക്ക് ശേഷം മേളത്തോടു വിഷ്ണുക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, വൈകുന്നേരം 6 ന് വിഷ്ണുക്ഷേത്രത്തില്‍ ദീപാരാധന, 6.30 ന് പാണികൊട്ടി പഞ്ചവാദ്യത്തോടു കൂടിയുളള എഴുന്നള്ളത്ത്, രാത്രി 9 ന് തിടമ്പ് നൃത്തം, 10.30 ന് കഥകളി എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: