കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ഒരു വേദിയിലെത്തും

Saturday 9 December 2017 2:45 am IST

കോട്ടയം: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതാക്കളെ ഒരു വേദിയിലെത്തിച്ച് ‘ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും’ എന്ന വിഷയത്തില്‍ കോട്ടയത്ത് സെമിനാര്‍ നടത്തുന്നു.  11ന് ഉച്ചയ്ക്ക് 2ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലാണ് സെമിനാര്‍. കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്റെ ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ പ്രതിനിധീകരിച്ച് കെ.എം. മാണി, ആര്‍. ബാലകൃഷ്ണപിള്ള, ഫ്രാന്‍സിസ് ജോര്‍ജ്ജ്, പി.സി. ജോര്‍ജ്ജ്, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേരളാ കോണ്‍ഗ്രസുകള്‍ എന്‍ഡിഎയിലേക്ക് വരുന്നതാണ് നല്ലതെന്ന അഭിപ്രായമാണുള്ളതെന്നും പി.സി. തോമസ് കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ചാഴിക്കാടന്‍, ഡോ. ഗ്രേസമ്മ മാത്യു, ജോയിച്ചന്‍ പീലിയാനിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.