കൊച്ചി: ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും കേരള മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി കൊച്ചിയില്‍ കേരള ഡിജിറ്റല്‍ ഉച്ചകോടി-2017 സംഘടിപ്പിക്കുന്നു. 15നു ലേ മെറിഡിയനിലാണു പരിപാടിയെന്ന് കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആര്. മാധവ് ചന്ദ്രന്, ഡിജിറ്റല്‍ സമ്മിറ്റിന്റെ കണ്‍വീനര്‍ ജോര്‍ജ് ആന്റണി എന്നിവര്‍ അറിയിച്ചു.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡിജിറ്റല്‍ ടെക്നോളജി, ഡിജിറ്റല്‍ പേയ്മെന്റ്സ്, കണ്ടെന്റ് മാര്‍ക്കറ്റിങ്, ഫിനാന്‍ഷ്യല്‍ ടെക്നോളജി തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉച്ചകോടി പരിഗണിക്കും. കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയത്തിലെ അഡീ. സെക്രട്ടറി ഡോ. അജയ് കുമാര്‍, എറണാകുളം ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫറുള്ള, വയനാട് ജില്ലാ കലക്ടര്‍ എസ്. സുഹാസ്, ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്സിക്യൂട്ടീവ് ചെയര്മാന് ജി. പദ്മനാഭന്, ഐഡിഎഫ്സി ബാങ്കിലെ കസ്റ്റമര്‍ ബാങ്കിങ് ഡിജിറ്റല്‍ ഹെഡ് അഭയ് ജോഹോരി, ഇന്‍ഫിബീം ഡോട്ട് കോം മാര്‍ക്കറ്റിങ് ഹെഡ് അദ്വിത് സഹദേവ്, ഐസോബാര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഗോപ മേനോന്, ക്വിക്കില്വര് കോ-ഫൗണ്ടറും ഡയറക്ടറുമായ ടി.പി. പ്രതാപ്, വാട്ട്കണ്സല്റ്റ് ഫൗണ്ടറും സിഇഒയുമായ രാജീവ് ദിംഗ്ര, മാട്രിമണി ഡോട്ട് കോം മാര്‍ക്കറ്റിങ് ജിഎം കെ.എസ്. രാജശേഖര്‍, ഏഷ്യാനെറ്റ് ഒടിടി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ മേനോന് തുടങ്ങിയവര്‍ പ്രഭാഷകരാണ്.
കേരളത്തെ എങ്ങനെ രാജ്യത്തെ ഏറ്റവും അത്യാധുനിക ഡിജിറ്റല്‍ സംസ്ഥാനമായി മാറ്റാം എന്ന വിഷയത്തില്‍ വിവിധ ജില്ലാ കലക്ടര്‍മാരുമായി പാനല്‍ ചര്‍ച്ചയും നടക്കും. രജിസ്ട്രേഷന് ഫോണ്‍: 0484- 2317917, 4044367. ഇ- മെയില്‍: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: