മത്സ്യപ്രവര്‍ത്തക സംഘം പ്രതിഷേധിച്ചു

Saturday 9 December 2017 2:45 am IST

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുക, ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമാണ് നടന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. കേന്ദ്രമുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ മുന്‍കരുതല്‍ എടുത്തപ്പോള്‍ കേരളം വീഴ്ച വരുത്തി. ഇപ്പോള്‍ പ്രധാനമന്ത്രി മറ്റു മുഖ്യമന്ത്രിമാരെ ബന്ധപ്പെട്ടിട്ടും തന്നെ വിളിച്ചില്ല എന്ന് വിലപിക്കാന്‍ എന്ത് അര്‍ഹതയാണ് പിണറായിക്ക് ഉള്ളത്.

ദുരന്തനിവാരണത്തിനായി 1,024 കോടി രൂപ കേന്ദ്രം അനുവദിച്ചതില്‍ വെറും എഴ് കോടിയാണ് സംസ്ഥാനം ചെലവഴിച്ചത്. അതും പുതിയ കെട്ടിടം നിര്‍മ്മിക്കാനും ഓഫീസ് മുറികള്‍ ശീതീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തിനുമായാണ് ചെലവിട്ടതതെന്നു രാജഗോപാല്‍ കുറ്റപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് രജനീഷ് ബാബു, സെക്രട്ടറി ശിവപ്രസാദ്, വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് സുദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.