ആലപ്പുഴ: ഓഖി ചുഴലിക്കാറ്റില്‍ കഷ്ടത അനുഭവിക്കുന്ന തീരപ്രദേശങ്ങളിലെ അമ്മമാരുടെയും മത്സ്യത്തൊഴിലാളികളുടെയും കണ്ണുനീരിന് പരിഹാരം ഉണ്ടാക്കാനും, വേണ്ടത്ര സാമ്പത്തിക സഹായം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി അഡ്വ. നിവേദിത ആവശ്യപ്പെട്ടു.
ജില്ല പ്രവര്‍ത്തക സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മഹിളമോര്‍ച്ച ജില്ല പ്രസിഡന്റ് എ. ശാന്തകുമാരി അദ്ധ്യക്ഷയായി. ബിജെപി ജില്ല ജന. സെക്രട്ടറി എം.വി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി. അശ്വനിദേവ്, ആര്. ഉണ്ണികൃഷ്ണന്, ശോഭ രവീന്ദ്രന്, മിനിബിജു, ഗീതാരാമദാസ്, സുമിഷിബു, ആശാകുമാരി, സെല്‍മി അനില്‍കുമാര്‍, ശ്രീരഞ്ജിനിയമ്മ, രമകര്ത്താ, രേണുക, വിശ്വമ്മസുഗതന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: