ആലപ്പുഴ: ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശങ്ങളും മാറുന്ന ലോകവും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. 10ന് വൈകിട്ട് 3.30ന് കായംകുളം പാര്‍ക്ക് മൈതാനിയില്‍ ബിജെപി മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പി.പി. മുകുന്ദന് ഉദ്ഘാടനം ചെയ്യും. വിചാരകേന്ദ്രം സഹ. സംഘടനാ സെക്രട്ടറി വി. മഹേഷ് വിഷയാവതരണം നടത്തും. ഡോ. എസ്. ഉമാദേവി, കെ. കൃഷ്ണന്‍കുട്ടി. പ്രൊഫ. ആര്.പി. രമണന്, വി. സുശികുമാര്‍, അഡ്വ. പ്രതാപ് പടിക്കല്‍, ഡി. അശ്വനിദേവ്, മഠത്തില്‍ ബിജു, ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ പ്രസിഡന്റ് ഡോ. ഡി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ജെ. മഹാദേവന് സ്വാഗതവും പി.എസ്. സുരേഷ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: