കോട്ടയം: ഗ്യാസ് സിലണ്ടര്‍ മാറ്റുന്നതിനിടെ തീ പടര്‍ന്നു പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ പത്തുമണിയോടെ മൂലവട്ടം മാട്ടൂര്‍ സി.എ.സാബുവിന്റെ വീട്ടിലാണ് സംഭവം. ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്നു സിലണ്ടര്‍ മാറ്റിവച്ചതിനു ശേഷം സ്റ്റൗ ഓണ്ചെയ്യവേ ഗ്യാസ് കുറ്റിയുടെ മുകള്‍ ഭാഗത്തുനിന്നും തീ ആളിക്കത്തുകയായിരുന്നു.വീട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു.കോട്ടയത്തു നിന്നും സ്റ്റേഷന് മാസ്റ്റര്‍ കെ.വി.ശിവദാസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേന തീ അണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: