മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: ബിജെപി

Saturday 9 December 2017 2:45 am IST

തൃശൂര്‍: ഓഖി ചുഴലിക്കാറ്റ് അഭിമുഖീകരിക്കുന്നതിലും മുന്‍കരുതല്‍ സ്വീകരിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.

28ന് തന്നെ ഓഖിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ചീഫ് സെക്രട്ടറിക്കും സര്‍ക്കാരിനും കേന്ദ്രം നല്‍കിയിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്ന മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്കു കേസ് എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനുണ്ടായ വീഴ്ചയെകുറിച്ച് സമഗ്ര അന്വേഷണം നടത്തണം. വീഴ്ച മറയ്ക്കാന്‍ കേന്ദ്ര വിരുദ്ധ പ്രസ്താവനകളാണ് മുഖ്യമന്ത്രി നടത്തുന്നത്. പലപ്പോഴും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പോലും നിലവാരമില്ലാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.

പൂന്തുറയിലും വിഴിഞ്ഞത്തും മന്ത്രിമാര്‍ക്ക് കയറാന്‍ പറ്റാതെ പോയ സംഭവത്തില്‍ മുഖ്യമന്ത്രി ആത്മപരിശോധന നടത്തണം, എം. ടി. രമേശ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സംസ്ഥാന വക്താവ് ജെ.ആര്‍. പത്മകുമാര്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.