ഒബിസി മോര്‍ച്ച ധര്‍ണ്ണ നടത്തി

Friday 8 December 2017 9:29 pm IST

കോട്ടയം : പിന്നോക്ക വിഭാഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഒബിസി മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഒബിസി വിഭാഗങ്ങള്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ പേര് മാറ്റിയും വകമാറ്റിയും മറ്റ് വിഭാഗങ്ങള്‍ക്ക് അനുവദിക്കുകയാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത മോര്‍ച്ച സംസ്ഥാന സെക്രട്ടറി സുജിത്ത് പള്ളുരുത്തി പറഞ്ഞു. ഇടത്,വലുത് സര്‍ക്കാരുകള്‍ പിന്നോക്ക വിഭാഗങ്ങളെ കേവലം വോട്ട് ബാങ്കായി മാത്രം കാണുകയാണ്.പിന്നോക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സ്‌കോളര്‍ഷിപ്പുകളും വിശ്വകര്‍മ്മജര്‍ക്ക് പണിയായുധങ്ങള്‍ക്കനുവദിച്ച തുകയും എത്രയും വേഗം വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.കെ.മണിലാല്‍ അദ്ധ്യക്ഷനായി. ലിജിന്‍ലാല്‍, രവീന്ദ്രനാഥ് വാകത്താനം, എം.പി.രവി, കെ.പി.ഭുവനേശ്, ലാല്‍കൃഷ്ണ, തോമസ് കിഴക്കേടം, പ്രദീപ് അമര , ഷീബ രാജു, സജീവ് പുതുപ്പള്ളി, മണി പൂഞ്ഞാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.