പുതുപ്പള്ളി: ഇരവിനല്ലൂര്‍ ഉദിക്കാമല ശ്രീധര്‍മ്മ ശാസ്താ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ശ്രീധര്‍മ്മശാസ്താ പുരസ്കാരത്തിന് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ഡയറക്ടറും ഫ്ളവേഴ്സ് ടിവി ചെയര്‍മാനുമായ ഗോകുലം ഗോപാലന് അര്‍ഹനായി. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ മികവ് മുന്‍നിര്‍ത്തിയാണ് പുരസ്കാരത്തിന് അര്‍ഹനായത്. ജനുവരി 10ന് വൈകിട്ട് 6.45ന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ പുരസ്കാര സമര്‍പ്പണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: