ഏറ്റുമാനൂര്‍ നഗരസഭ; ജോയി മന്നാമല അടുത്ത ചെയര്‍മാന്‍

Friday 8 December 2017 9:30 pm IST

ഏറ്റുമാനൂര്‍: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടി രാജിവെച്ചു .ഡി.സി.സി ഭാരവാഹികളും കേരള കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി. രണ്ടു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ചെയര്‍മാന്‍ ഇന്നലെ നഗരസഭ സെക്രട്ടറിക്ക് രാജികത്ത് കൈമാറി. സ്വതന്ത്രനായ ജോയിമന്നാമല അടുത്ത ചെയര്‍മാനാകും.
ധാരണ പ്രകാരം ആദ്യത്തെ ആറു മാസം 29-ാം വാര്‍ഡിലെ സ്വതന്ത്രനായ ജോയി മന്നാമലക്കും, അടുത്ത ആറു മാസത്തേക്ക് 2-ാം വാര്‍ഡിലെ സ്വതന്ത്ര കൗണ്‍സിലര്‍ ആയ ജോയിഊന്നുകല്ലിനും, അടുത്ത ഒരു വര്‍ഷത്തേക്ക് കേരള കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാട്ടിനും, അവസാനത്തെ ഒരു വര്‍ഷം ബിജു കുമ്പിക്കനും നല്‍കാന്‍ തീരുമാനമായി. .ഇതോടെ അഞ്ചു വര്‍ഷം അഞ്ച് ചെയര്‍മാന്‍മാര്‍ നഗരം ഭരിക്കുന്ന അവസ്ഥയായി. യുഡി.എഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര വനിതകൗണ്‍സിലര്‍മാരായ ബീനാ ഷാജി , റീത്താമ്മ എന്നിവര്‍ സഹകരിക്കാതെ മാറി നില്‍ക്കുകയായിരുന്നു. ഇത് രാഷ്ടീയ അനിശ്ചിതത്വങ്ങള്‍ക്ക് വഴിവച്ചിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജില്ലാനേതൃത്വവും കേരള കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധികാര സ്ഥാനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.ഇതിലാണ് ധാരണ ഉരുത്തിരിഞ്ഞത്. ഇതുപ്രകാരം ഏറ്റുമാനൂര്‍ സര്‍വീസ് സഹകര ബാങ്കിലെ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് വെട്ടിക്കല്‍ ഉണ്ണികൃഷ്ണനോട് രാജി വച്ച് കേരള കോണ്‍ഗ്രസിലെ സിബി ചിറയില്‍ അടുത്ത പ്രസിഡന്റാകും.ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് പി.വി മൈക്കിള്‍ രാജിവയക്കുവാനും കോണ്‍ഗ്രസിലെ തന്നെ ബീനാബിനു അടുത്ത രണ്ടു വര്‍ഷവും ,അവസാനത്തെ ഒരു വര്‍ഷം കേരള കോണ്‍ഗ്രസിലെ സജിതടത്തിലിനും പ്രസിഡന്റ് സ്ഥാനം നല്‍കാനും ധാരണയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.