പൊന്‍കുന്നം: പൈപ്പു പൊട്ടല്‍ പൊന്‍കുന്നത്ത് കുടിവെള്ളം മുട്ടിക്കുന്നു. പൊന്‍കുന്നം കെ വി എം എസ് റോഡിലെ പ്രധാന കുടിവെള്ള കുഴലാണ് പലയിടത്തും തകര്‍ന്ന് കുടിവെള്ള വിതരണം പ്രതിസന്ധിയിലാക്കുന്നത്. കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ന്നത്.
പദ്ധതിയുടെ നവീകരണ ഭാഗമായി ജില്ലാ പ്രൊജക്ട് ഡിവിഷന് സ്ഥിപിച്ചിരുന്ന പൈപ്പുകളാണിത്. പിവിസി പൈപ്പുകള്‍ നാലടി താഴ്ചയിലാണ് റോഡിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമദീപത്തിലെ പമ്പ് ഹൗസിലേക്ക് മണിമലയാറ്റില്‍ നിന്നും വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ നിലവാരത്തിലുള്ള പൈപ്പ് ഉപയോഗിച്ചതാണ് വെള്ളം ശക്തിയായി കയറി വരുമ്പോള്‍ പൊട്ടാന്‍ കാരണമെന്നാണ് ആക്ഷേപം.
ഗ്രാമദീപം മുതല്‍ മണ്ണംപ്ലാവു പാലം വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതിയുടെ പൈപ്പ് റോഡിലൂടെ പോകുന്നത്. പൈപ്പ് നന്നാക്കാന്‍ കുത്തിപൊളിച്ച ഭാഗം അലക്ഷ്യമായി മൂടുന്നത് തിരക്കേറിയ തീര്‍ഥാടന പാതയില്‍ അപകടങ്ങള്‍ക്കിടയാക്കുമെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: