മുണ്ടക്കയം: അഞ്ചു പൊതി കഞ്ചാവുമായി തമിഴ്നാട് സ്വദേശി മുണ്ടക്കയത്ത് പിടിയില്‍. തേനി, ആണ്ടിപെട്ടി, കരാട്ടുപെട്ടിയില് രാമര്‍ മാരിമുത്തു (31) വിനെയാണ് എക്സൈസ് നാര്‍ക്കോട്ടിക് വിഭാഗം പിടികൂടിയത്. മുണ്ടക്കയം ബസ്റ്റാന്‍ഡില്‍ ഇന്നലെ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ഇന്‍സ്പെക്ടര്‍ വി.ആര് സജികുമാര്‍, കെ.വി ബാബു, കെ.എന്‍. സുരേഷ് കുമാര്‍, കെ.എന്‍ അജിത് കുമാര്‍, ജി .അജിത്ത്, സജി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: