പൊന്നാനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Friday 8 December 2017 9:33 pm IST

പൊന്നാനി: ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. പൊ ന്നാനി ഉപനഗര്‍ കാര്യവാഹ് കടവനാട് ഹരിഹരമംഗലം എണ്ണാഴി സിജിത്തി(29)നെയാണ് ഒരു സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതര പരുക്കേറ്റ സിജിത്തിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് ഏഴാം തവണയാണ് സിജിത്തിനു നേരെ ആക്രമണം നടക്കുന്നത്.
ഓട്ടോറിക്ഷാ തൊഴിലാളിയായ സിജിത്തിനെ ഒരു സംഘം കുറ്റിപ്പുറത്തേക്ക് ഓട്ടോ സര്‍വീസിനായി വിളിച്ച് കൊണ്ടു പോയി നരിപ്പറമ്പില്‍ വച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തിനു പിന്നില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് ആര്‍എസ്എസ് ആരോപിച്ചു. വലതു കൈപ്പത്തി അറ്റ നിലയിലായിരുന്നു. ഇടതു കയ്യുടെ എല്ല് പൊട്ടി. സിജിത്തിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് പൊന്നാനി നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, ശബരിമല തീര്‍ത്ഥാടനം തുടങ്ങി അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എസ്ഡിപിഐ, സിപിഎം കൂട്ടുകെട്ടിനെതിരെയും പോലീസിന്റെ അനാസ്ഥക്കെതിരെയും ബിജെപി ഇന്ന് രാവിലെ 10.00ന് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.