എരുമേലി: ശബരിമല തീര്‍ത്ഥാടന പാതയില്‍ എല്ലാ ഭാഗവും കാണാവുന്ന തരത്തില്‍ ഇന്റ്റര്നെറ്റ് കണക്ഷനുമായി മൂന്ന് ക്യാമറകള്‍ റോഡരികിലെ ഉയരമേറിയ ഇരുമ്പ് കേഡറില്‍ സ്ഥാപിച്ചാണ് രണ്ട് വ്യാപാരികള്‍ നാടിന് മാതൃകയായത്. ചെമ്പകത്തുങ്കല്‍ ജോസ് മോനും, തേക്കുംതോട്ടം സിയാദുമാണ് ക്യാമറ സ്ഥാപിച്ച് പോലീസിന്സഹായമൊരുക്കിയത്.
സൗരോര്‍ജ്ജത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ മൂന്നു ക്യാമറകളുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പോലീസിന് ലൈവായി ലഭിക്കും. എരുമേലി കാഞ്ഞിരപ്പള്ളി റോഡില്‍ സമാന്തരപാതയായ ടിബി റോഡ് ജംഗ്ഷനു സമീപമാണ് മൂന്ന് നിരീക്ഷണ ക്യാമറകള്സ്ഥാപിച്ചിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മണിമല സിഐ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമൂഹത്തിന് ഉപകാരമാകുന്ന വിധം ക്യാമറാ നിരീക്ഷണം കടകളിലും മറ്റും ഏര്‍പ്പെടുത്താനാകുമോയെന്ന് വ്യാപാരികളോട് ചോദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തങ്ങളുടെ കടകളുടെ സമീപത്തായി രണ്ടു പേരും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: