പൊന്‍കുന്നം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഉജ്വല ഭാരതം-2017 സംഘടിപ്പിച്ചു.
ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വലയോജന, മുദ്രയോജന, സുകന്യ സമൃദ്ധി യോജന, ജീവന് ജ്യോതി ബീമാ യോജന, സുരക്ഷാ ബീമാ യോജന, അടല്‍ പെന്ഷന് യോജന തുടങ്ങിയ പദ്ധതികളെപ്പറ്റി നടന്ന സെമിനാറില്‍ കെ.ജി കണ്ണന് ക്ലാസ്സ് നയിച്ചു.
പഞ്ചായത്തംഗം വൈശാഖ് എസ്.നായര്‍ അദ്ധ്യക്ഷനായി. എല്ലാ ശനിയാഴ്ചകളിലും ചെന്നാക്കുന്ന് സേവാഗ്രാമില്‍ വിവിധ ക്ഷേമപദ്ധതികളില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ ലഭിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: