ദേശീയപാതയിലുണ്ടായ വ്യത്യസ്ത അപകടത്തിലായി അഞ്ച് പേര്‍ക്ക് പരിക്ക്

Friday 8 December 2017 9:38 pm IST

 

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വെള്ളിയാഴ്ച്ച ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെ എറണാകുളത്തുനിന്നും രാജക്കാട്ടിന് പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരുകില്‍ സിഗ്നല്‍ ബോര്‍ഡില്‍ ഇടിച്ച് കയറി.
ചാറ്റുപാറ ഈസ്റ്റേണ്‍ സ്‌കൂളിന് സമീപത്തായിരുന്നു ഈ അപകടം. സ
ംഭവത്തില്‍ രാജാക്കാട് സ്വദേശികളും ഒരു കുടുംബത്തിലെ അംഗങ്ങളുമായ പുലികയത്ത് കൃഷ്ണന്‍(60), ബിജു(46), അരുണ്‍( 30) എന്നിവര്‍്ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 മണിയോടെ ആനച്ചാലില്‍ നിന്നും ശബരിമലയ്ക്ക് പോകുകയായിരുന്ന കാര്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു.
ബൈക്കില്‍ യാത്രചെയ്തിരുന്ന ആലപ്പുഴ സ്വദേശികളായ വടക്കേതലയ്ക്കല്‍ നോബിന്‍(19), പാരേക്കാട്ട് ഇമ്മാനുവല്‍(18) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണ്.ഇവരെയാണ് ആലുവ ആശുപത്രിയില്‍ പര്വേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.