ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി

Friday 8 December 2017 9:52 pm IST

പുതുക്കാട്: ഉത്സവം കഴിഞ്ഞ് കൊണ്ടുപോയിരുന്ന ആന ഇടഞ്ഞ് റോഡില്‍ നിലയുറപ്പിച്ചത് പരിഭ്രാന്തി പരത്തി. ആമ്പല്ലൂര്‍ കോര്‍ട്ട് റോഡില്‍ രണ്ട് മണിക്കൂറിലേറെ അനുസരണക്കേട് കാണിച്ച കൊമ്പന്‍ സമീപത്തെ വീടിന്റെ ഗേയ്റ്റ് തകര്‍ത്തു. പിന്നീട് പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ ആനയെ തളച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഞെള്ളൂര്‍ പൂയ്യം കഴിഞ്ഞ് നടത്തി കൊണ്ടു പോകുകയായിരുന്ന ആനയാണ് റോഡില്‍ പരിഭ്രാന്തി പരത്തിയത്. അനുസരണക്കേട് കാണിച്ച ആന പാപ്പാന്‍മാര്‍ക്ക് നേരെ പലതവണ തിരിയുകയായിരുന്നു. ഇത്രയും നേരം ആനയുടെ പുറത്ത് ഒരു പാപ്പാന്‍ ഇരിക്കുന്നുണ്ടായിരുന്നു. പിന്നീട് ആനയുടമയും മറ്റ് പാപ്പാന്‍മാരും ചേര്‍ന്ന് കൂച്ചുവിലങ്ങിട്ട് ആനയെ തളച്ചു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.