ഇരിങ്ങാലക്കുട: പടിയൂരില്‍ ഡിവൈഎഫ്ഐ ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. സുബിന് അണ്ടിക്കോട്ട്, ശ്യാംകുമാര്‍ എന്നീ ബിജെപി പ്രവര്‍ത്തകരെ ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സുബിന്റെ വീടിനു നേരെ കല്ലെറിഞ്ഞിരുന്നു. വാര്‍ഡ് മെമ്പറെ വിവരം അറിയിക്കാനായി പുറപ്പെട്ട ബിജെപി പ്രവര്‍ത്തകരെ ഡിവൈഎഫ്ഐയിലെ നിധിന് പഴം പുള്ളിപറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
ഇന്നലെ നടന്ന പടിയൂര്‍ വൈക്കം പൂയാഘോഷത്തിനിടയില് നിന്ന് മാരകായുധങ്ങളുമായി നിധിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാട്ടുര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: