കൊടുങ്ങല്ലൂര്‍: എറിയാട് ആറാട്ടുവഴിയില്‍ പെട്രോള്‍ പമ്പിലെ ജനറേറ്ററിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം. എറിയാട് – അഴീക്കോട് റോഡില്‍ ആറാട്ടുവഴി ബസ്സ് സ്റ്റോപ്പിന് സമീപമുള്ള പമ്പിലാണ് രാവിലെ 11 മണിയോടെ തീപിടു ത്തമുണ്ടായത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജനറേ റ്റര്‍ വനിതാ ജീവനക്കാരി ഓഫ് ചെയ്യാന്‍ ശ്രമിക്കു ന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. ജനറേറ്റ റിനുള്ളില്‍ നിന്നും തീ ആളിപടരുകയായിരുന്നു. പരി ഭ്രാന്തരായ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് ജനറേറ്ററിലെ തീയണക്കാന്‍ ശ്രമം തുടങ്ങി ഇതിനിടെ ഫയര്‍ഫോഴ്സും എത്തിയതോടെ തീയ ണക്കല്‍ ഊര്‍ജിതമായി. ഒരു മണിക്കൂറോളം നീണ്ട പരിഭ്രാന്തിക്കൊടുവില്‍ തീ നിയന്ത്രിച്ച് അപകട മൊഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: