സ്വാമി പൂര്‍ണ്ണ ചൈതന്യ 13 ന് തൃശൂരില്‍

Friday 8 December 2017 10:07 pm IST

തൃശൂര്‍ : ശ്രീശ്രീ രവിശങ്കര്‍ജിയുടെ പ്രമുഖ ശിഷ്യനും ,ആര്‍ട് ഓഫ് ലിവിങ് ജീവനകലയുടെ രാജ്യാന്തര പരിശീലകനുമായ നെതര്‍ലാന്‍ഡ്സ് സ്വദേശി സ്വാമി പൂര്‍ണ്ണചൈതന്യ ഡിസംബര്‍ 13 ന് തൃശ്ശൂരിലെത്തും. ആര്‍ട് ഓഫ് ലിവിങ് വൈദിക് ധര്‍മ്മ സംസ്ഥാന്‍ തൃശ്ശൂര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ സ്വാമിജിക്ക് പൗരസ്വീകരണം നല്‍കും .
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് തെക്കേഗോപുരനടയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ യുവാക്കളും ആത്മീയതയും ‘ എന്ന വിഷയത്തെ ആധാരമാക്കി അന്നേ ദിവസം വൈകുന്നേരം 5 .30 ന് നടക്കുന്ന ജ്ഞാന സദസ്സില്‍ സ്വാമിജി യുവാക്കളോട്-സംവദിക്കും, തുടര്‍ന്നു് തിരുവനന്ദപുരം അവദൂത് മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിക്കുന്ന റോക്ക് സത്സംഗ് അരങ്ങേറും.
പൂര്‍വ്വാശ്രമത്തില്‍ അലക്സാണ്ടര്‍ എന്നപേരില്‍ നെതര്‍ ലാന്‍ഡ്‌സില്‍ ജനിച്ച ഇദ്ദേഹം പതിനാറാമത്തെ വയസ്സിലാണ് ആര്‍ട് ഓഫ് ലിവിംഗില്‍ പ്രവേശിച്ചത് . 2008 ല്‍ ആര്‍ട് ഓഫ് ലിവിങ് പരിശീലകനായി ഇന്ത്യ ,നെതര്‍ലന്‍ഡ്‌സ് , ദുബായ് ,ഭൂട്ടാന്‍ ,ശ്രീലങ്ക , ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള 5 ലക്ഷത്തിലധികം പേര്‍ക്ക് യോഗയിലൂടെയും ധ്യാനത്തിലൂടെയും ശ്വസനപ്രക്രിയകളിലൂടെയും വ്യക്തിത്വ വികസനപരിശീലനം നല്‍കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447617367

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.