സിപിഎമ്മിന് ഇരട്ടത്താപ്പ്: വി. ഗോപകുമാര്‍

Saturday 9 December 2017 2:31 am IST

 

 

ആലുവ: കേരളത്തില്‍ നടക്കുന്ന ദളിത് പീഡനങ്ങള്‍ സിപിഎം കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ഗോപകുമാര്‍.
ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റി ബിനാനിപുരം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുപ്പത്തടം സര്‍ക്കാര്‍ ഹയര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കുന്നതുവരെ സമരം തുടരുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ഷൈജു മനക്കപ്പടി പറഞ്ഞു
ടി.ജി. വിജയന്‍, പി.എസ്. ജയരാജ്, കെ.എസ്. വിജയന്‍, പി. ദേവരാജന്‍, കെ. അമ്മിണിക്കുട്ടന്‍, കൃഷ്ണന്‍കുട്ടി, രൂപേഷ് മാധവന്‍ എന്നിവര്‍ സംസാരിച്ചു. മുപ്പത്തടം കവലയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് പോലീസ് സ്റ്റേഷന്‍ റോഡില്‍ സിഐ വിശാല്‍ ജോണ്‍സണ്‍, എസ്‌ഐ മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.