മെട്രോ നിര്‍മ്മാണം: നഗരത്തില്‍ ഗതാഗത നിയന്ത്രണം

Saturday 9 December 2017 2:44 am IST

കൊച്ചി: മഹാരാജാസ് മുതല്‍ സൗത്ത് സ്‌റ്റേഷന്‍ വരെ മെട്രോ നിര്‍മ്മാണം നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
*ഹോസ്പിറ്റല്‍ റോഡ് വഴി വൈറ്റില, പള്ളിമുക്ക്, തേവര ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങള്‍ കെപിസിസി ജങ്ഷനില്‍ എംജി റോഡ് ക്രോസ് ചെയ്ത് ഇയ്യാട്ടുമുക്ക് ജങ്ഷനിലെത്തി ചിറ്റൂര്‍ റോഡ് വഴി പോകണം.
*ഫാര്‍മസി ഭാഗത്ത് നിന്ന് എംജി റോഡ് വഴി വൈറ്റില, പള്ളിമുക്ക്, തേവര ഭാഗത്തേക്ക് കെപിസിസി ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇയ്യാട്ടുമുക്ക് ജങ്ഷനിലെത്തി ചിറ്റൂര്‍ റോഡ് വഴി പോകണം.
*ചിറ്റൂര്‍ റോഡ് വഴി പള്ളിമുക്ക്, തേവര ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങള്‍ സദനം ജങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് സദനം റോഡിലൂടെ എംജി റോഡില്‍ പ്രവേശിക്കണം.
*എംജി റോഡില്‍ നിന്ന് സദനം റോഡുവഴി ചിറ്റൂര്‍ റോഡിലേക്കുള്ള പ്രവേശനം നിരോധിച്ച് വണ്‍വേ സമ്പ്രദായം നടപ്പിലാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.