ന്യൂദല്‍ഹി : ഇന്ത്യ അഭിമാനകരമായ സാമ്പത്തിക വളര്‍ച്ചയിലേക്കെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷം 7.5 ശതമാനം വളര്‍ച്ച നേടുമെന്നും വളര്‍ച്ച 2019 ല്‍ 7.7 ശതാമാനം ആകുമെന്നും മോര്ഗന് സ്റ്റാന്‍ലിയുടെ കണ്ടെത്തെലുകള്‍ ചൂണ്ടികാട്ടുന്നു.
കമ്പനികളുടെ സാമ്പത്തിക നിലയും മൂലധന ലഭ്യതയുടെ അന്തരീക്ഷവും മെച്ചപ്പെടുകയാണ്. ഉപഭോഗവും കയറ്റുമതിയും വര്‍ധിക്കുന്നത് കമ്പനികളെ സഹായിക്കും. ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം ലഭ്യമാക്കാനുള്ള നടപടിയും അന്തരീക്ഷം മെച്ചമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
10 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകുമെന്ന് മോർഗൻ സ്റ്റാൻലി കഴിഞ്ഞ സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിജിറ്റലൈസേഷനാണ് അതിന് ഇന്ത്യയെ സഹായിക്കുകയെന്നും മോർഗൻ സ്റ്റാൻലിയുടെ പഠനറിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 10 വർഷത്തിനുള്ളിൽ ഡിജിറ്റലൈസേഷൻ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിൽ 50-75 ബേസിസ് പോയിന്റുകൾ നൽകുമെന്നും ഓഹരിവിപണിയിൽ ലോകരാജ്യങ്ങളിലെ ആദ്യ അഞ്ചിലൊന്നായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ വിദേശനിക്ഷേപം 10 വർഷത്തിനുള്ളിൽ നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നും റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: