തിരുവനന്തപുരം: ആലുവ തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ മാധവീയം പുരസ്ക്കാരം കേരള ക്ഷേത്ര സംരക്ഷണ സമിതി ഉപാധ്യക്ഷന്‍ സി.കെ കുഞ്ഞ് ഏറ്റുവാങ്ങി. 30 വര്‍ഷത്തിലധികമായി ക്ഷേത്ര സംരക്ഷണ സമിതിയില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ഞ് തിരുവനന്തപുരം പേയാട് സ്വദേശിയാണ്. ദൂരദര്ശന് ജീവനക്കാരനായിരുന്നു.
തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ പി വിജയകുമാര്‍ പുരസക്കാരം സമ്മാനിച്ചു. പി.എം ഹരീഷ് നമ്പൂതിരി, പി കെ ഹരീഷ് നമ്പ്യാർ എന്നിവരെ ആദരിച്ചു. പി.ഇ.ബി മേനോന്, പാലയക്കല് മാധവ മോനോന്, പ്രൊഫ പി.എം ഗോപി, ടി.യു മോഹനന്, പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരി, എന്‍.ബാലമുരളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: