പത്തനാപുരം: ബിജെപി പ്രവര്‍ത്തകനായ പട്ടികജാതി യുവാവിനെ സിപിഎം പ്രാദേശികനേതാക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു.
പിറവന്തൂര്‍ പഞ്ചായത്തിലെ പുന്നല പടയണിപ്പാറ സ്വദേശി അജിത്തിന്(29) നേരെയാണ് കൊലപാതകശ്രമം നടന്നത്. കാറിലെത്തിയ സംഘം അജിത്തിന്റെ ഷര്‍ട്ട് കോളറില്‍ പിടിച്ച് 200 മീറ്ററോളം വലിച്ചുകൊണ്ടുപോവുകയും സമീപത്തെ ഓവുചാലിലിട്ട് വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു.
അജിത്ത് ഇപ്പോള്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികത്സയിലാണ്. സംഭവം നടന്ന് നാലുദിവസമായിട്ടും യുവാവിന്റെ മൊഴിയെടുക്കാന്‍ പത്തനാപുരം പോലീസെത്തിയില്ലന്നും ആക്ഷേപമുണ്ട്. പുന്നലയിലെ പ്രാദേശിക സിപിഎം നേതാക്കളായ പത്മരാജന്, പ്രജില്‍ എന്നിവരാണ് ആക്രമിച്ചതെന്ന് അജിത്ത് പറഞ്ഞു. ആക്രമിച്ചവരെ ഉടന്‍ പിടികൂടി പട്ടികജാതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് വില്ലൂര്‍ സന്തോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: