അഞ്ചല്‍: ഗ്രാമപഞ്ചായത്ത് നടത്തുന്ന അനധികൃത കെട്ടിടനികുതിക്കെതിരെ ബിജെപി അഞ്ചല്‍ പഞ്ചായത്ത് സമിതി പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് വീട്ടുകരം അടച്ചവര്‍ക്ക് വീണ്ടും നികുതി അടിച്ചേല്‍പ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ധര്‍ണ ബിജെപി ജില്ലാ സെല്‍ കണ്‍വീനര്‍ വിളക്കുടി ചന്ദ്രന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഉമേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് കെ.എസ്.ബാബുരാജ്, ജനറല്‍ സെക്രട്ടറി ബി.പ്രകാശ്, എന്‍.വേണുഗോപാല്‍, എസ്.ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.മണിക്കുട്ടന്, എന്‍.നന്ദകുമാര്‍, നേതാക്കളായ ബേബീ കളീയ്ക്കല്‍, പ്രശാന്ത്, കൃഷ്ണകുമാര്‍, മധു, ശിവപ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: