കൊല്ലം: കഞ്ചാവുമായി കൊലക്കേസ് പ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ എക്സൈസിന്റെ പിടിയില്‍. മുളവന കിഴക്കേവിള വീട്ടില്‍ കാള രാജു(55), കിളികൊല്ലൂര്‍ കൈരളി നഗറില്‍ സുജിത് (28), പുത്തന്‍കുളം സമീന മന്‍സിലില്‍ സമീദ്മോന് (32), മങ്ങാട് സ്വദേശികളായ രണ്ട് യുവാക്കള്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും ഒരുകിലോ കഞ്ചാവ് പിടികൂടി. ക്രിസ്മസ്-ന്യൂഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ മിന്നല്‍പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: