അമ്പലപ്പുഴ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടര്‍ യാത്രക്കാരായ ആലപ്പുഴ വാടയ്ക്കല്‍, മാവേലി തൈയ്യില്‍ ചെറിയാന്റെ മകന് ജാക്സന് (32) സഹയാത്രികനായ കുമ്പളങ്ങി പടനക്കരയില് വിശ്വംഭരന്റെ മകന് അനില്‍ കുമാര്‍ (45), ബൈക്ക് യാത്രക്കാരനായ നീര്‍ക്കുന്നം, വെളിംപറമ്പ് വീട്ടില്‍ ഗോപിയുടെ മകന് ബിജു കുമാര്‍ (40) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് 3.30ന് ദേശീയ പാതയില്‍ പുറക്കാട് ഭാഗത്തായിരുന്നു അപകടം. പെട്രോള്‍ പമ്പിലേക്ക് അലക്ഷ്യമായി തിരിഞ്ഞ സ്കൂട്ടറില്‍ ഇതേ ദിശയില്‍ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. അമ്പലപ്പുഴ എസ്ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: