അരുര്: അരൂര്‍ മേഖലയിലെ മിഡിയനില്‍ പുല്‍ച്ചെടികള്‍ വളര്‍ന്ന് കാടുപിടിച്ച് വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതുമൂലം അപകടങ്ങള്‍ പതിവായി. മീഡിയനില്‍ യൂ ടേണുകളില് ഫ്ളക്സും മററു പര്യസ്യ ബോര്‍ഡുകളും സ്ഥാപിക്കുന്നതുമൂലം ഡ്രൈവര്‍മാരുടെ ദൂരക്കാഴ്ച നഷ്ടപ്പെട്ടന്നതാണ് വാഹനങ്ങള്‍ കൂട്ടിയിടിക്കാന്‍ കാരണമാകുന്നത്.
ഇരുവശത്തേക്കും പുല്‍ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാതാകുന്നു. പല സഘടനകളും മീഡിയന് വൃത്തിയാക്കാറുണ്ടെങ്കിലും അടുത്ത മഴയ്ക്ക് വീണ്ടും ചെടികള്‍ വളര്‍ന്ന് വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നു.
പലവട്ടം അധികൃതര്‍ക്ക് പരാതി നല്‍കിട്ടും മീഡിയന് വൃത്തിയാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നില്ല. അരുരിലെ പ്രധാന ജങ്ഷനുകളില്‍ രാവിലേയും വൈകിട്ടും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇതിനിടയില്‍ പൂച്ചാക്കല്‍, ചേര്‍ത്തല ഭാഗത്തേയ്ക്ക് ഓടുന്ന സ്വകാര്യ ബസ്സുകള്‍ റോഡിന് ഇരുവശവും പാര്‍ക്ക് ചെയ്യുന്നത് വാഹനങ്ങള്‍ക്കും കാല്നടയാതക്കാര്ക്കും ഒരു പോലെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: