കല്ലൂര്‍ ശ്രീ മഹാവിഷ്ണു വാര്‍ഷിക മഹോത്സവം 12 മുതല്‍

Saturday 9 December 2017 7:58 pm IST

മട്ടന്നൂര്‍: കല്ലൂര്‍ ശ്രീ മഹാവിഷ്ണു വാര്‍ഷിക മഹോത്സവം 12 മുതല്‍ 15 വരെ തീയ്യതികളില്‍ നടക്കും. 12 ന് ശ്രീ അയ്യപ്പന്‍കാവില്‍ പാട്ടുത്സവം നടക്കും. വൈകുന്നേരം 5 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര അയ്യപ്പന്‍കാവില്‍ നിന്നാരംഭിച്ച് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിച്ചേരും. രാത്രി 8 മണി മുതല്‍ അയ്യപ്പന്‍കാവില്‍ കളംപാട്ട്, കളംപൂജ, കളംമായ്ക്കല്‍, തേങ്ങമുട്ടല്‍ എന്നിവ നടക്കും. 13 ന് കാലത്ത് 6 മണിക്ക് സമ്പൂര്‍ണ്ണ നാരായണീയ പാരായണം നടക്കും. രാത്രി 9.30 ന് പാലക്കാട് പെരിങ്ങോട് സുബ്രഹ്മണ്യനും സംഘവും ഇടക്ക വിസ്മയം അവതരിപ്പിക്കും. 14 ന് കാലത്ത് 6 മണിക്ക് ശ്രീമദ് ഭാഗവത പാരായണം. രാത്രി 9.30 ന് ക്ഷേത്രം മാതൃസമിതിയും ഭജനസംഘവും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. 15 ന് കാലത്ത് 6 മണിക്ക് അഖണ്ഡ വിഷ്ണുസഹസ്രനാമം.വൈകുന്നേരം 6.30ന് തായമ്പക കലാകാരന്‍മാരായ വാദ്യകലാ കേസരി ചെറുതാഴം ചന്ദന്‍, കലാനിലയം ഉദയനന്‍ നമ്പൂതിരി, ചിറക്കല്‍ നിധീഷ് എന്നിവരെ തളിപ്പറമ്പ് വിജയ് നീലകണ്ഠഅയ്യര്‍ ആദരിക്കും. 7 മണിക്ക് ചെറുതാഴം ചന്ദ്രന്‍, കലാനിലയം ഉദയനന്‍ നമ്പൂതിരി, ചിറക്കല്‍ നിധീഷ് എന്നിവര്‍ തൃത്തായമ്പക അവതരിപ്പിക്കും. രാത്രി 9.30 ന് എസ്.ആര്‍.ശ്രീജിത്ത് മാസ്റ്റര്‍ അഷ്ടപദി അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.