ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു പതിനഞ്ച് പേര്‍ക്ക് പരിക്ക്

Saturday 9 December 2017 9:42 pm IST

ചേലക്കര: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പതിനഞ്ച് പേര്‍ക്ക് പരിക്ക്. പഴയന്നൂരില് നിന്നും ഒറ്റപ്പാലത്തേക്ക് പോവുയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. കൊണ്ടാഴി തൃത്തംതളി ക്ഷേത്രത്തിനു സമീപത്തുവെച്ച് ശനിയാഴ്ച രാവിലെ 8.45 നാണ് അപകടം.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സഹോദരിമാരുമായി മടങ്ങുകയായിരുന്ന സൌത്ത് കൊണ്ടാഴി തേക്കിന്‍കാട് ഉണ്ണിക്കൃഷന്റെ മകന്‍ അനന്തകൃഷ്ണനെ (8) ഇടിച്ചശേഷം ബസ് കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സമീപത്തെ തെങ്ങില്‍ തട്ടി നിന്നതാനാല്‍ 5 അടിയോളം താഴ്ചയിലേക്ക് പതിച്ചില്ല.ഡ്രൈവര്‍ പഴയന്നൂര് തെക്കേത്തറ കീര്‍ത്തിയില്‍ മനോജ് (36),കണ്ടക്ടര്‍ സുനീഷ്,പെരിങ്ങോട്ടുകുറിശ്ശി പാറയ്ക്കല്‍ ശാരദ (42),പഴയന്നൂര്‍ പുതുപ്പറമ്പില്‍ വീട്ടിലെകൃഷ്ണദാസ്(65),അശ്വതി(33),കുമാരി(59),പരുക്കംകോട് ബേബി(38),പെരിങ്ങോട്ടുകുറിശ്ശി മണ്ണിത്തൊടി ഷീജ(32),മായന്നൂര്‍ പ്രാളാച്ചിന്‍ കായില്‍ ജയരാമന്‍(45),കൊണ്ടാഴി അത്തികുണ്ട് കോളനി സുരേഷ് (30),കൊണ്ടാഴി ലക്ഷം വീട് കോളനി സൗമ്യ(24),പഴയന്നൂര്‍ കുംഭാരതെരുവ് രമേഷ് (36),അനീഷ (11), അമ്മു (38) രാധ (36),രാജേശ്വരി (40), ശരണ്യ (16), ചന്ദ്രന്‍ (52), രാമന്‍കുട്ടി (60), ജലജ (34),നന്ദന (11), ഹരിത (15), ഷീജ (39)എന്നിവര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.