തൊഴിലാളികളെ ഇടതു സര്‍ക്കാര്‍ വഞ്ചിച്ചു: ബിഎംഎസ്

Sunday 10 December 2017 2:00 am IST

ചെങ്ങന്നൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച് ചുമട്ടുതൊഴിലാളികളടക്കമുള്ള തൊഴിലാളി സമൂഹത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴൊക്കെ വഞ്ചിക്കുന്ന ചരിത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍. ബിഎംഎസ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ പരിഷ്‌ക്കരണം വരുത്തി ഈ രംഗത്തുനിന്നും ആയിരക്കണക്കിന് തൊഴിലാളികളെ നിഷ്‌ക്കാസനം ചെയ്യാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുകയും, പദ്ധതി വകമാറ്റി ക്ഷേമപദ്ധതി തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി തയ്യാറാക്കിയ ബിഎംഎസ് സുവര്‍ണ്ണഗീതങ്ങള്‍ സിഡിയുടെ പ്രകാശന കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു.
അഡ്വ. എം. സലിം സിഡി ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എം. സലീം ദീപം തെളിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷണന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി. ശിവജി സുദര്‍ശന്‍, അഡ്വ. എസ്. ആശാമോള്‍, ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സദാശിവന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.