അമ്പലപ്പുഴ: തലചുറ്റി വെള്ളത്തില്‍ വീണ ആശുപത്രി ജീവനക്കാരന് പോലീസ് രക്ഷകനായി. വണ്ടാനം ദന്തല്‍ കോളേജ് ജീവനക്കാരനായ കൊല്ലം വടക്കേവിളയില്‍ പ്രവീണ്‍ ഡോളസിനാണ് പോലീസ് തുണയായത്. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. അവധി ദിവസമായതിനാല്‍ വാടയ്ക്കലിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങിയ പ്രവീണിന് തലച്ചുറ്റല് അനുഭപ്പെടുകയും രണ്ടാള് താഴ്ച്ചയില്‍ ഒഴുക്കുള്ള തോട്ടിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടനെ സംഭവം കണ്ട നാട്ടുകാര്‍ പുന്നപ്ര പോലീസിനെ വിവരമറിയിച്ചു. പുന്നപ്ര എസ് ഐ. ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ് അനീഷ്, ഉണ്ണികൃഷ്ണന് എന്നിവരുടെയും നാട്ടുകാരുടെയും 20 മിനിറ്റ് നേരത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ വെള്ളത്തില്‍ മുങ്ങി താണ പ്രവീണിനെ കരക്ക് എത്തിച്ച ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: