സഹോദയ കായിക മേള തുടങ്ങി

Sunday 10 December 2017 2:00 am IST

ചേര്‍ത്തല: കായികമേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് ജില്ലയിലെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഗ്രൗണ്ടുകള്‍ ഒരുക്കാന്‍ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സിബിഎസ്ഇ ആലപ്പുഴ സഹോദയ കായിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെന്റ് മൈക്കിള്‍സ് കോളജില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് വി.സി. കുര്യന്‍ അദ്ധ്യഷനായി. ജില്ലാ പോലിസ് മേധാവി എസ്. സുരേന്ദ്രന്‍, നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന, ഫാ. ലിനോസ്, ഫാ. മാത്യു തെങ്ങുപള്ളി, ജൂബിപോള്‍, യു.ജി. ഉണ്ണി, സി.വി. ഐസക്, ഡയാന ജേക്കബ്, ജോണ്‍ ബോസ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.
വി.സി. കുര്യന്‍ അദ്ധ്യക്ഷനാകും. എ.എം. ആരിഫ് എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.