കരിങ്കല്‍ ക്വാറിയില്‍ ടിപ്പര്‍ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു

Saturday 9 December 2017 9:43 pm IST

മണ്ണംപേട്ട : കരിങ്കല്‍ ക്വാറിയില്‍ പുറകോട്ട് എടുത്ത ടിപ്പര്‍ലോറി ഇടിച്ച് യുവാവ് മരിച്ചു. മുളങ്കുന്നത്തുകാവ് അവണൂര്‍ പടിയാട്ട് വീട്ടില്‍ ബാലകൃഷ്ണന്‍ മകന്‍ അനീഷ് (29) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം. എറണാകുളത്തുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അനീഷ് ക്വാറിയിലെ ഹിറ്റാച്ചിയുടെ ബ്രേയ്ക്കറിന്റെ തകരാര്‍ പരിഹരിക്കാന്‍ എത്തിയതായിരുന്നു.
ക്വാറിയില്‍ നില്‍ക്കുന്നതിനിടെ പിന്നിലേക്കെടുത്ത ടിപ്പര്‍ലോറി ഇടിച്ചാണ് അപകടം. തലക്ക് പരിക്കേറ്റ് വീണ അനീഷിന്റെ ശരീരത്തിലൂടെ ടിപ്പറിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
വരന്തരപ്പിള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അനീഷിന്റെ സംസ്‌കാരം ഇന്ന് രണ്ടിന് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. അമ്മ സജിനി, സഹോദരി അമൃത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.