മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു

Saturday 9 December 2017 9:44 pm IST

തൃശൂര്‍: സ്റ്റുഡിയോയില്‍ നിന്ന് 2 മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. സിസിടിവിയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്ന വ്യാജേനയെത്തിയ ഇയാള്‍ ഫോണുകള്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
ആദ്യ കാമറ കണ്ട ഇയാള്‍ അവിടെ നിന്നു മറഞ്ഞെങ്കിലും രണ്ടാമത്തെ കാമറ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇതിലാണ് കുടുങ്ങിയത്. സ്റ്റുഡിയോയിലെ ഫോണും ജീവനക്കാരി വിജയലക്ഷ്മിയുടെ ഫോണുമാണ് മോഷണം പോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.