പുതുക്കാട് : സുരക്ഷിതമായ കുടിവെള്ളം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി മേഖലയില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ദേശീയപാതയോരത്തെ ഇരുവശത്തുമുള്ള തട്ടുകടകളിലും ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് പാചകം ചെയ്തിരുന്ന തട്ടുകടകള്‍ക്കും ഹോട്ടലുകള്‍ക്കും അധികൃതര്‍ നോട്ടീസ് നല്കി. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ഹോട്ടലുകളിലും തട്ടുകടകളിലും ജോലി ചെയ്തിരുന്നതെന്ന് കണ്ടെത്തി. മൂന്ന് ദിവസം പഴക്കം ചെന്ന 300 പൊറോട്ട,പഴക്കം ചെന്ന ഇറച്ചിക്കറികള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: