കരാറുകാര്‍ വിട്ടുനില്‍ക്കുന്നു മറ്റത്തൂരില്‍ ടാറിംഗ് ജോലികള്‍ പ്രതിസന്ധിയില്‍

Saturday 9 December 2017 9:48 pm IST

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ റോഡ് ടാറിംഗ് വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തതിനാല്‍ പദ്ധതിപ്പണം യഥാകാലം ചിലവഴിക്കാനാകാതെ പഞ്ചായത്തില്‍ പ്രതിസന്ധി. നിലവിലുള്ള നിരക്കനുസരിച്ച് ടാറിങ് ജോലികള്‍ ഏറ്റെടുത്താല്‍ നഷ്ടം സംഭവിക്കുമെന്നാണ് കരാറുകാര്‍ പറയുന്നത്. സമയാസമയങ്ങളില്‍ ടാര്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇവര്‍ പറയുന്നു.ഒരു ടിന്‍ ടാറിന്എസ്റ്റിമേറ്റില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത് 8500 രൂപ മാത്രമാണ്. 12000 രൂപ കൊടുത്താല്‍ മാത്രമേ ഒരു ടിന്‍ ടാര്‍ ലഭിക്കുകയുള്ളൂ.മെറ്റലിനും മറ്റു അനുബന്ധ സാമഗ്രികള്‍ക്കും വന്‍വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളത്.
പഞ്ചായത്ത് നേരിട്ട് ടാര്‍ ഇറക്കിക്കൊടുക്കാന്‍ തയ്യാറായാല്‍ മാത്രമേ ടാറിങ് കരാറുകള്‍ ഏറ്റെടുക്കുകയുള്ളുവെന്നും ഇവര്‍ പറയുന്നു. ടാര്‍ ഇറക്കിക്കൊടുക്കുന്ന കാര്യം തന്റെ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടാത്തതായതിനാല്‍ ഇത് ഏറ്റെടുക്കാനാവില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്. വിവിധ വാര്‍ഡുകളില്‍ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ റീ ടാറിങ്ങും അറ്റകുറ്റപ്പണികളും ആരംഭിക്കേണ്ട സമയമായിട്ടും ഇവയുടെ ടെണ്ടര്‍ പോലും നടക്കാത്തതിനാല്‍ വാര്‍ഡ് മെമ്പര്‍മാരും കടുത്ത സമ്മര്‍ദ്ദത്തിലാണ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.