സ്വാമി വിവേകാനന്ദന്‍ ഭാരതീയ ദര്‍ശനങ്ങളെ ശക്തിപ്പെടുത്തി

Saturday 9 December 2017 9:49 pm IST

തിരൂര്‍: ഹിന്ദുത്വ ബോധത്തിന്റെ അവശ്യകത ആധാരമാക്കി ഭാരതീയ ദര്‍ശനങ്ങളെ ശക്തിപ്പെടുത്തിയ സന്യാസിയാണ് സ്വാമി വിവേകാനന്ദനെന്ന് നോവലിസ്റ്റ് സുധീര്‍ പറൂര്. ഹിന്ദുത്വ ത്തില്‍ അഭിമാനിച്ചിരുന്നതുകൊണ്ടാണ് കേരളത്തിലെ ജാതിവിവേചനത്തിനെതിരെ ശബ്ദിക്കാന്‍ വിവേകാനന്ദന് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ നൂറ്റി ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് തപസ്യ കലാസാഹിത്യ വേദി തിരൂര്‍ യൂണിറ്റ് നടത്തിയ വിവേകാനന്ദനും കേരളവും എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു സുധീര്‍.പി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. തിരൂര്‍ ദിനേശ്, ഷൈജു, കെ. അന്നാര, കൃഷ്ണകുമാര്‍ പുല്ലൂരാല്‍, സി. ഷണ്‍മുഖന്‍, സി. ഉണ്ണികൃഷ്ണന്‍, ടി. ഉണ്ണികൃഷ്ണന്‍, ടി. പി. വിജയകുമാര്‍ എന്നിവരും സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.